ഈജിപ്തില്‍ വന്‍ ഭൂരിപക്ഷത്തോടെ സീസി വീണ്ടും അധികാരത്തില്‍

Posted on: March 30, 2018 6:24 am | Last updated: March 30, 2018 at 12:42 am

കൈറോ: ഈജിപ്ത് പൊതുതിരഞ്ഞെടുപ്പില്‍ അബ്ദുല്‍ഫത്താഹ് അല്‍സീസി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം വോട്ടുകളുടെ 92 ശതമാനവും നേടിയാണ് അദ്ദേഹം വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയിരിക്കുന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസമായി നടന്ന വോട്ടെടുപ്പ് കഴിഞ്ഞ ബുധനാഴ്ചയാണ് സമാപിച്ചിരുന്നത്.

സീസിയുടെ എതിര്‍കക്ഷി മൂസ മുസ്ത്വഫ മൂസ 7,21,000 വോട്ടുകള്‍ നേടി. നോമിനേഷന്‍ അവസാനിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശം നല്‍കിയിരുന്നത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അല്‍സീസി 96 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മോശം സാമ്പത്തിക സാഹചര്യം സീസിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.