മുടിക്കോട് പള്ളി തുറന്നു; ഇന്ന് ജുമുഅ നടക്കും

Posted on: March 30, 2018 6:18 am | Last updated: March 30, 2018 at 12:25 am
SHARE

മഞ്ചേരി: ഏറെക്കാലമായി പൂട്ടിക്കിടന്നിരുന്ന മുടിക്കോട് പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. പെരിന്തല്‍മണ്ണ ആര്‍ ഡി ഒ. അജീഷ് കുന്നത്തിന്റെ ഉത്തരവുമായി എത്തിയ ഏറനാട് താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അലവി ഇന്നലെ രാവിലെ പത്ത് മണിയോടെ തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറക്കുകയായിരുന്നു. ഇന്ന് ജുമുഅ നടക്കും. ജുമുഅ നിസ്‌കാരത്തിനുള്ള ബാങ്കോടെ പള്ളിയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് തുടങ്ങും.

ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2017 ആഗസ്റ്റ് നാലിനാണ് പന്തല്ലൂര്‍ മുടിക്കോട് മദാരിജുല്‍ ഇസ്‌ലാം സംഘം ജുമുഅ മസ്ജിദ് അടച്ചുപൂട്ടിയത്. പ്രശ്‌നത്തില്‍ നാട്ടുമധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആര്‍ ഡി ഒ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 11നും 18നും മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സമവായ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു. 26നാണ് പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ ആര്‍ ഡി ഒ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here