Connect with us

Kerala

ശുഐബ് വധം: പ്രതികള്‍ക്ക് ജയിലില്‍ സുഖ സൗകര്യമെന്ന പരാതിയില്‍ അന്വേഷണം

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബ് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം. ഉത്തര മേഖലാ ഡി ഐ ജിയോടാണ് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ നിര്‍ദേശിച്ചിരിക്കുന്നത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് പരാതി ഉന്നയിച്ചത്. പ്രതികളെ പാര്‍പ്പിച്ച സെല്ലുകള്‍ പൂട്ടാറില്ലെന്നും കൂത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് ആകാശ് തില്ലങ്കേരിയെ സന്ദര്‍ശിക്കാന്‍ മൂന്ന് ദിവസത്തിനകം 12 മണിക്കൂറോളം സമയമനുവദിച്ചെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

Latest