Connect with us

Sports

റഫറിക്ക് നേരെ തോക്ക് ചൂണ്ടിയ ക്ലബ് ഉടമക്ക് മൂന്ന് വര്‍ഷം വിലക്ക്

Published

|

Last Updated

ക്ലബ്ബ് ഉടമ തോക്കുമായി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ (ഫയല്‍ ചിത്രം)

ഏഥന്‍സ്: ഫുട്‌ബോള്‍ മത്സരത്തിനിടെ തോക്കുമായി ഗ്രൗണ്ടില്‍ ഇരച്ചുകയറിയ ഫുട്‌ബോള്‍ ക്ലബ് മാനേജര്‍ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക്. ഗ്രീക്ക് സൂപ്പര്‍ ലീഗിലെ പവോക്് എഫ് സി ഉടമയും വ്യവസായിയുമായ ഇവാന്‍ സവ്വിഡിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഒരു ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. ടീമിന്റെ അടുത്ത മൂന്ന് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ വെച്ച് നടത്താനും അടുത്ത സീസണ്‍ തുടങ്ങുമ്പോള്‍ ടീമിന് രണ്ട് മൈനസ് പോയിന്റ് നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഈ മാസം 11ന് പവോക് എഫ് സി- എ ഇ കെ ഏഥന്‍സ് മത്സരത്തിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൊണ്ണൂറാം മിനുട്ടില്‍ റഫറി ഗോള്‍ നിഷേധിച്ചപ്പോള്‍ ഇവാന്‍ സവ്വിഡി റഫറിയെ വെടിവെക്കാനായി ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ഇതോടെ, ഗ്രീക്ക് സര്‍ക്കാര്‍ ഫുട്‌ബോള്‍ ലീഗ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു.