കുറ്റവാളികളായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന്

Posted on: March 29, 2018 10:57 pm | Last updated: March 29, 2018 at 10:57 pm

ന്യൂഡല്‍ഹി: ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കിടിയിലെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നവരുടെ വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ആഭ്യന്തരമന്ത്രാലത്തിന് നിര്‍ദേശം നല്‍കി. നദുന്‍ താക്കൂര്‍ എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തെത്തുടര്‍ന്നാണ് വിവരാവാകശ കമ്മീഷണര്‍ യശ്വവര്‍ധന്‍ ആസാദ് ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്.

രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥര്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് നദുന്‍ താക്കൂര്‍ വിവരാവകാശ ഹരജിയുമായി കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍, ഇത്തരം വിവരങ്ങള്‍ പോലീസ് ഡിവിഷന്‍ കൈകാര്യം ചെയ്യറില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന മറുപടി. ഇക്കാര്യങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കൈയ്യിലാണെന്നാണ് പോലീസ് ഡിവിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.