Connect with us

Ongoing News

പന്തില്‍ കൃത്രിമം: ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജി പ്രഖ്യാപിച്ചു

Published

|

Last Updated

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ന് ആരംഭിക്കുന്ന അവസാന ടെസ്റ്റിന് ശേഷം ലേമാന്‍ സ്ഥാനമൊഴിയും. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വികാരനിര്‍ഭരമായ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ലീമാന്റെ രാജി പ്രഖ്യാപനം.

സംഭവത്തില്‍ ലേമാന് പങ്കില്ലെന്ന് കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിലിര്‍ത്തിയതെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് പറഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ലേമാനും വ്യക്തമാക്കിയിരുന്നു.

ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടുന്ന വേളയില്‍ ലേമാന്‍ വാക്കി ടാക്കിയിലൂടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമായി സംസാരിച്ചിരുന്നു. ഇതോടെ ലേമാനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍, ഇക്കാര്യങ്ങളെക്കുറിച്ച് ലേമാന് വിവരമൊന്നുമുണ്ടായിരുന്നില്ലെന്നും ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നത് എന്താണെന്നാണ് അദ്ദേഹം ഹാന്‍ഡ്‌സ്‌കോമ്പിനോട് വോക്കി ടോക്കിയിലൂടെ ചോദിച്ചതെന്നും സതര്‍ലാന്‍ഡ് പറഞ്ഞു.

2013ല്‍ ആണ് ലേമാന്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. 2015ല്‍ ഓസീസ് ലോകകപ്പ് നേടുമ്പോള്‍ ലേമാനായിരുന്നു പരിശീലകന്‍.

---- facebook comment plugin here -----

Latest