Connect with us

Ongoing News

എന്റെ പിഴ, മാപ്പ്; പൊട്ടിക്കരഞ്ഞ് സ്മിത്ത്

Published

|

Last Updated

സിഡ്‌നി: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് ആസ്‌ത്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയ താരം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് വികാരാധീനനായത്. എല്ലാ തെറ്റുകളും ഏറ്റെടുക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കുമെന്നും കാലം തനിക്ക് മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.

നേരത്തെ, മുന്‍ വൈസ് ക്യാപ്ടന്‍ ഡേവിഡ് വാര്‍ണറും മാപ്പ് പറഞ്ഞിരുന്നു.തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പ് പറയുന്നതായും വാര്‍ണര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. എനിക്ക് പറ്റിയ തെറ്റ് കാരണം ക്രിക്കറ്റിന് അപമാനം ഉണ്ടായിരിക്കുകയാണ്. ഞാന്‍ അത് അംഗീകരിക്കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മത്തിനും ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ആസ്‌ത്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട കാമറൂണ്‍ ബാന്‍കോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest