പന്ത് ചുരണ്ടല്‍ വിവാദം: മുഖ്യസ്‌പോണ്‍സര്‍ പിന്മാറി, ആസ്‌ത്രേലിയക്ക് വീണ്ടും തിരിച്ചടി

Posted on: March 29, 2018 1:43 pm | Last updated: March 29, 2018 at 3:34 pm

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ഉഴലുന്ന ക്രിക്കറ്റ് ആസ്‌ത്രേലിയക്ക് വീണ്ടും തിരിച്ചടിനല്‍കിക്കൊണ്ട് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗെല്ലന്‍ പിന്മാറി. മൂന്ന് വര്‍ഷംകൂടി കരാര്‍ ബാക്കി നില്‍ക്കെയാണ് പിന്മാറ്റം. 2017 ആഗസ്റ്റ് മുതലാണ് മഗെല്ലന്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ക്രിക്കറ്റ് ആസ്‌ത്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ് ലഭിച്ചത്.

സ്റ്റീവ് സ്മിത്തുമായുള്ള കരാര്‍ കോമണ്‍വെല്‍ത്ത് ബേങ്കും സാനിറ്റേറിയവും അവസാനിപ്പിച്ചു. ഡേവിഡ് വാര്‍ണറും ബാന്‍ക്രോഫ്റ്റും തമ്മിലുളള കരാറുകള്‍ ഓസീസ് കമ്പനിയും റദ്ദാക്കി.