Connect with us

National

ചോര്‍ച്ചയുണ്ടാകുന്നത് കാവല്‍ക്കാരന്‍ മോശമായതിനാല്‍; മോദിയെ പരിഹസിച്ച് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഡേറ്റ, ആധാര്‍, തിരഞ്ഞെടുപ്പ് തീയതി, എസ്എസ്ഇ, സിബിഎസ്ഇ ചോദ്യപേപ്പര്‍, തുടങ്ങി എല്ലാ മേഖലകളിലും ചോര്‍ച്ച സംഭവിക്കുകയാണെന്നും രാജ്യത്തിന്റെ കാവല്‍ക്കാരന്‍ മോശമായതിനാലാണ് ഇത്തരത്തില്‍ ചോര്‍ച്ച ഉണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഒരു വര്‍ഷം കൂടി ബാക്കിയെന്ന ഹാഷ് ടാഗിനൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.