മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു

Posted on: March 29, 2018 10:05 am | Last updated: March 29, 2018 at 1:57 pm
SHARE

തൃശൂര്‍: മലയാറ്റൂരിലേക്ക് കാല്‍നടയായി തീര്‍ഥാടനത്തിന് പോകുകയായിരുന്ന യുവാക്കളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി ഒരാള്‍ മരിച്ചു. പാവറട്ടി വെണ്‍മെനാട് സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്.

അപകടത്തില്‍ ചിറ്റാട്ടുകര സ്വദേശി ഗബ്രിയേല്‍, എരുമപ്പെട്ടി സ്വദേശികളായ ജെറിന്‍, ഷാലിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here