മദ്യരാജാവ് വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു

Posted on: March 29, 2018 9:54 am | Last updated: March 29, 2018 at 1:57 pm
SHARE

ന്യൂഡല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പങ്കാളിയായ പിങ്കി ലാല്‍വാനിയാണ് വധു. കിംഗ്ഫിഷറിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയായിരുന്നു മല്ല്യ ആദ്യം വിവാഹം ചെയ്തത്. പിന്നീട് രേഖ മല്യയെ വിവാഹം കഴിച്ചു.

ഇന്ത്യന്‍ ബേങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായിരുന്നു പിങ്കി. പൊതുചടങ്ങുകളില്‍ എല്ലാം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടൈയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്.

ഇന്ത്യയിലെ 17 ബേങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന കേസില്‍ 2016 ജൂണില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here