വാഷിംഗ്ടണ്‍: യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ പ്രസിഡന്റ്് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് ഡോക്ടര്‍ റോണി ജാക്‌സണിനാണ് പുതിയ ചുമതല.
ഒബാമ ഭരണകൂടത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജാക്‌സണ്‍. നേരത്തെ, വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിനേയും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മെക്മാസ്റ്ററേയും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി ടോം പ്രിന്‍സിനെയും ട്രംപ് പുറത്താക്കിയിരുന്നു.