കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ സംഘമെത്തി

Posted on: March 29, 2018 6:05 am | Last updated: March 29, 2018 at 12:48 am

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ ഗോള്‍ഡ് കോസ്റ്റിലെത്തിയ ഇന്ത്യന്‍ സംഘാംഗങ്ങള്‍

മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ സംഘം ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലെത്തി.
അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, ലോണ്‍ ബൗളിംഗ്, ഷൂട്ടിംഗ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന 200 ഓളം പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച എത്തിയത്.

താരങ്ങള്‍ തങ്ങളുടെ പരിശീലന സൗകര്യങ്ങള്‍ കണ്ട് വിലയിരുത്തി. കോമണ്‍ വെല്‍ത്ത് ഗെയിംസിനായി കായിക താരങ്ങളും ഒഫിഷ്യല്‍സും അടക്കം 325 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ഇതില്‍ 221 പേരാണ് മത്സരിക്കുന്നത്. 58 പേര്‍ പരിശീലകരാണ്.