Connect with us

National

സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധിയും ജൂണ്‍ 30 വരെ നീട്ടി കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്നും നേരത്തേ സുപ്രീംകോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ സമയപരിധിയും ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.