Connect with us

National

കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും; തേടിയത് മലയാളികളുടെ ജിഹാദി ബന്ധം

Published

|

Last Updated

ന്യൂഡൽഹി: ഫേസ്ബുക്ക് വിവര ചോര്‍ച്ചയെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചതായി വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസ് 2007ല്‍ കേരളത്തിലെ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ തേടിയതായാണ് വിവരം. മലയാളികള്‍ക്ക് ജിഹാദി പ്രസ്ഥാനങ്ങളോടുള്ള പ്രതികരണം എങ്ങനെയാണെന്നതു സംബന്ധിച്ച വിവരങ്ങളാണ് ഇവര്‍ ശേഖരിച്ചത്.

കേരളത്തിനു പുറമേ, ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ അന്വേഷണം കമ്പനി നടത്തിയിരുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ റിസര്‍ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വൈലി ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

Latest