സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; പരീക്ഷകള്‍ റദ്ദാക്കി

    Posted on: March 28, 2018 3:30 pm | Last updated: March 29, 2018 at 1:08 am


    ന്യൂഡല്‍ഹി: സി ബി എസ് ഇ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക് , പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. കണക്ക് പരീക്ഷ ഇന്ന് രാവിലെയാണ് നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ തിങ്കളാഴ്ച കഴിഞ്ഞിരുന്നു.റദ്ദാക്കിയ പരീക്ഷകള്‍ പിന്നീട് നടത്തും.