എസ് എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച: നാല് പേര്‍ അറസ്റ്റില്‍

Posted on: March 28, 2018 2:46 pm | Last updated: March 28, 2018 at 7:24 pm
SHARE

ന്യൂഡല്‍ഹി: എസ് എസ് എസി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. വടക്കന്‍ ഡല്‍ഹിയിലെ തിമര്‍പുരില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. 50 ലക്ഷം രൂപ, ലാപ് ടോപ്, പത്ത് സെല്‍ ഫോണ്‍ എന്നിവ ഇവരില്‍നിന്നും കണ്ടെടുത്തു.

പത്ത് മുതല്‍ 15 ലക്ഷം വരെയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും വാങ്ങിയിരുന്നത്. കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതിനും ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്നതിനും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനും 150 ആളുകളെ ഇവര്‍ വാടകക്കെടുത്തിരുന്നു. ഫിബ്രവരി 17 മുതല്‍ 22വരെ നടന്ന എസ് എസ് സി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.