Connect with us

Kerala

നടി അക്രമിക്കപ്പെട്ട കേസ്: പ്രതിഭാഗത്തിന് ഏതെല്ലാം രേഖകള്‍ നല്‍കാമെന്ന് വ്യക്തമാക്കണമെന്ന് കോടതി

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണക്കോടതി അടുത്ത മാസം 11ലേക്ക് മാറ്റി. നടി ആക്രമിക്കപ്പെട്ടതിന്റെ ദ്യശ്യങ്ങള്‍ ഒഴികെയുള്ള ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന് പ്രോസിക്യൂഷന്‍ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഏതെങ്കിലും രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കണം. അടുത്ത മാസം കേസ് പരിഗണിക്കുമ്പോള്‍ ഇത് സംബന്ധിച്ച നിലപാട് പ്രോസിക്യൂഷന്‍ അറിയിക്കണം. നടി അക്രമിക്കപ്പെട്ടതിന്റെ ദ്യശ്യങ്ങള്‍ നല്‍കണമെന്ന നടന്‍ ദിലീപിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.