കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കിയില്ല

Posted on: March 28, 2018 12:16 pm | Last updated: March 28, 2018 at 7:22 pm

ന്യൂഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കിയില്ല. എന്നാല്‍ കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു.

കര്‍ദിനാളിനെതിരെ കേസെടുക്കുന്നത് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഷൈന്‍ വര്‍ഗീസ്,മാര്‍ട്ടിന്‍ പയ്യപ്പള്ളി എന്നിവരാണ് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.