കീഴാറ്റൂര്‍ : മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തും

Posted on: March 28, 2018 9:54 am | Last updated: March 28, 2018 at 7:22 pm

തിരുവനന്തപുരം: കീഴാറ്റൂരില്‍ മേല്‍പ്പാത പണിയുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 ഓടെ ഗഡ്ക്കരിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച.

മേല്‍പ്പാത നിര്‍മാണത്തിന് എതിര്‍പ്പില്ലെന്ന് ജെയിംസ് മാത്യു എം എല്‍ എ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇതിന്റെ സാധ്യത പരിശോധിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്.