Connect with us

Kerala

മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

Published

|

Last Updated

മലപ്പുറം: ലോറിയില്‍ കടത്താന്‍ ശ്രമിച്ച ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള സഫോടക വസ്തുക്കള്‍ പിടകൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാക്കില്‍ കോഴിക്കാഷ്ടത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.

പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊണ്ടോട്ടിയില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ലോറിയിലുണ്ടായിരുന്നവരാണ് പോലീസ് പിടിയിലായത്. മോങ്ങത്തെ ഗോഡൗണിലേക്ക് കൊണ്ടുപോകവെയാണ് സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടുന്നത്.

ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി വരികയാണ്. സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ടെന്നാണ് പ്രാഥമിക വിവരം.

Latest