Connect with us

Sports

മുന്‍ സന്തോഷ് ട്രോഫി താരം ഫിറോസ് പറയുന്നു തുടരണം ഈ കുതിപ്പ്

Published

|

Last Updated

കോഴിക്കോട്: ഇത്തവണത്തെ സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് മുന്‍ സന്തോഷ്‌ട്രോഫി താരം ഫിറോസ് കളത്തിങ്ങല്‍. മാധ്യമങ്ങളും ഫുട്‌ബോള്‍ പ്രേമികളും മുമ്പത്തെപോലെ വലിയ പ്രാധാന്യം നല്‍കാത്തതുകൊണ്ട് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ അധികമാരുമറിഞ്ഞിരുന്നില്ല. ഇത്തവണത്തെ ടീം വളരെ മികച്ചതാണ്. ഭാഗ്യമുള്ള കോച്ചാണ് സജയന്‍ ബാലന്‍. അദ്ദേഹത്തിന്റെ ഉത്തരവാദിത്തിലായിരുന്ന ഇത്തവണത്തെ സെലക്ഷന്‍. മുന്‍പത്തെപോലെ ഇഷ്ടമുള്ളവരെ ടീമിലെടുക്കുന്ന രീതി മാറി. കളിക്കുന്നവര്‍ക്ക് ടീമില്‍ ഇടം നല്‍കുന്ന രീതിയാണ് കോച്ച് സതീവന്‍ ബാലന്‍ സ്വീകരിച്ചത്.

മികച്ച ടീമിനെ സെലക്ട് ചെയ്തതുകൊണ്ടുതന്നെ നല്ല റിസള്‍ട്ട് ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിക്കും. മത്സരം കണ്ടപ്പോള്‍ തന്നെ മനസിലായി എല്ലാം ഒത്തിണക്കമുള്ള കളിക്കാര്‍, കെപി രാഹുല്‍, ജിതിന്‍ മികച്ച താരങ്ങളാണ്. വരും കാലങ്ങളില്‍ ഐ എസ് എല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ സെലക്ഷന്‍ കിട്ടാന്‍ സാധ്യതയുള്ള കളിക്കാര്‍. നാല് വര്‍ഷം മുമ്പ് വരെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഈ അടുത്ത കാലങ്ങളിലായി അതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നും കേരളം സെമിയിലെത്തിയതോടെ അത് തിരികെ ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഫിറോസ് പറഞ്ഞു. കുറേകാലത്തിന് ശേഷം ബംഗാളിനെ തകര്‍ത്തത്് വലിയ നേട്ടമാണെന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു.

മുന്നേറ്റനിരയും, മധ്യനിരയും,പ്രതിരോധനിരയും മികച്ചതാണ്. ജോലിയുള്ള നാലോ അഞ്ചോ പേരാണ് ടീമിലുള്ളത്. അത് ടീമിന് ഗുണം ചെയ്യും. മിസോറാം, പഞ്ചാബും മികച്ച ടീമുകളാണെന്നും ഫൈനലില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഫിറോസ് പറഞ്ഞു.
സെമിയിലെത്തിയതുകൊണ്ട് കേരള ടീമിന് കായികപ്രേമികളും മാധ്യമങ്ങളും വലിയ പിന്തുണ നല്‍കും. ഇത് കളിക്കാര്‍ക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. ഒരുപാട് കാലമായി കപ്പടിച്ചിട്ട്. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് നല്ല ഗുണം ലഭിക്കും. അസിസ്റ്റന്റ് കോച്ച വിജേഷ് ബെന്‍ മികച്ച പിന്തുണ നല്‍കുന്നത് ടീമിന് വലിയ ശക്തിയാണ്. ഐ എസ് എല്‍ വന്നതോടുകൂടി സന്തോഷ് ട്രോഫിയുടെ പ്രസക്തി ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേയുള്ളൂ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായ കൊല്‍ക്കത്തയില്‍ കളി കാണാനെത്തിയത്.

മുന്‍പൊക്കെ സന്തോഷ് ട്രോഫിയില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നടത്തിയിരുന്നു. യു. ഷറഫലി, പാപ്പച്ചന്‍, കുരുകേശ് മാത്യു ചാക്കോയൊക്കെ ഇന്ത്യ ടീമിലെത്തിയത് സന്തോഷ് ട്രോഫിയില്‍ നിന്നുമായിരുന്നു. ഡ്യൂറണ്ട്, നാഗ്ജി ഇതിന് ശേഷം ഐ ലീഗിനെ ചുറ്റിപ്പറ്റി പിന്നീട് ഐഎസ്എല്ലിലേക്ക് വഴി മാറി.

---- facebook comment plugin here -----

Latest