Connect with us

Kerala

വിനോദ സഞ്ചാരികളുടെ വേഷം: കണ്ണന്താനത്തെ തള്ളി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: വിദേശ വിനോദസഞ്ചാരികളുടെ വേഷവിധാനം സംബന്ധിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന തള്ളി മന്ത്രി കടകംപളളി സുരേന്ദ്രന്‍. എ എന്‍ ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പോന്ന ഒരു ടൂറിസം ഉത്പന്നമാണ് നമ്മുടെ പൈതൃക പാരമ്പര്യമെന്ന്്് മന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രാചീനമായ പൈതൃക സ്ഥലമായ മുസിരിസ് അടിസ്ഥാനമാക്കി തുടങ്ങിയ ഈ പദ്ധതി ഇന്ന് സംസ്ഥാനത്തെ ബൃഹത്തായ ടൂറിസം പദ്ധതികളില്‍ ഒന്നായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. മുസിരിസ് പൈതൃക പദ്ധതിയിലെ ആദ്യഘട്ടം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടി നടന്നുവരുന്നു. മുസിരിസ്, തലശ്ശേരി പൈതൃക ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകത തികച്ചും ഗൗരവമായി ഉള്‍ക്കൊണ്ടുതന്നെ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണെന്നും എ എന്‍ ഷംസീറിന്റെ ശദ്ധ്രക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

മുസിരിസ് പൈതൃക ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു മുഴുസമയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മുസിരിസ് പ്രോജക്ട് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടറായി നിയമിച്ചിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്റായ ബെന്നി കുര്യാക്കോസ് മുഖേന തയ്യാറാക്കിവരുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുകയും രണ്ടാംഘട്ട നിര്‍മാണത്തിലെ പദ്ധതി ഘടകങ്ങള്‍ ദ്രുതഗതിയില്‍ തയ്യാറാക്കി വരികയുമാണ്. പദ്ധതി രൂപരേഖ സമര്‍പ്പിക്കുന്ന മുറക്ക് ഭരണാനുമതി നല്‍കി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. ഇതിന് സര്‍ക്കാര്‍ ഏജന്‍സിയെയും നിയോഗിച്ചിട്ടുണ്ട്.

തലശ്ശേരി പൈതൃക പദ്ധതിയില്‍ നാല്്് പദ്ധതി ഘടകങ്ങള്‍ക്ക് ഭരണാനുമതി നല്‍കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി തലത്തിലും ഒരു പ്രാവശ്യം യോഗം ചേരുകയുണ്ടായി. നിരന്തരമായ അവലോകനം രണ്ട് പദ്ധതികളുടെ കാര്യത്തിലും സര്‍ക്കാര്‍ നടത്തുന്നുണ്ട്. നമ്മുടെ പൈതൃക പാരമ്പര്യം വിനോദ സഞ്ചാര വികസനത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രണ്ട് പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

 

Latest