മദ്യത്തിന്റെ വില കൂടില്ല: ഐസക്ക്

Posted on: March 27, 2018 10:57 pm | Last updated: March 27, 2018 at 10:57 pm
SHARE

തിരുവനന്തപുരം: സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യത്തിന്റെ വില വര്‍ധിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ടി എം തോമസ് ഐസക്. വിദേശ നിര്‍മിത വിദേശ മദ്യത്തിന് നികുതി കുറച്ചത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും ധനബില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

വിദേശത്തു നിന്ന് എത്തുന്നവരില്‍ നിന്നു മുന്തിയ ബ്രാന്‍ഡ് വിദേശനിര്‍മിത വിദേശ മദ്യം ഏകദേശം 4,000 രൂപയ്ക്കു കിട്ടുന്നുണ്ട്. ഇതേ മദ്യത്തിന് മേല്‍ സംസ്ഥാനം 200 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ 9,000 രൂപയ്ക്കു വില്‍ക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ആ വിലക്ക് മദ്യം വാങ്ങാന്‍ ആളുമുണ്ടാകില്ല. ആ സാഹചര്യം പരിഗണിച്ചാണ് വിദേശനിര്‍മിത വിദേശമദ്യത്തിന് നികുതി കുറച്ചത്. ഇതനുസരിച്ച് ഏകദേശം 4,500 രൂപയ്ക്ക് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വില്‍ക്കാന്‍ സാധിക്കും. ബിവറേജസ് കോര്‍പറേഷന്‍ വഴി തന്നെ വിദേശ നിര്‍മ്മിത വിദേശമദ്യം വില്‍ക്കുന്നതിനാല്‍ അതില്‍ കൃത്രിമവു?ം നടക്കില്ല. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റില്‍ വിളമ്പാം. കുപ്പി അതേപടി വില്‍ക്കാന്‍ കഴിയില്ല. ഈ പുതിയ നികുതി നിരക്ക് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നു പഠിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here