Connect with us

Gulf

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ആദരിച്ചു

Published

|

Last Updated


ഷാര്‍ജ ഇസ്‌ലാമിക് ഫോറം ഡയറക്ടര്‍ ഡോ. മാജിദ് അബ്ദുല്ല ബു ശുലൈബി
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ആദരിക്കുന്നു

ഷാര്‍ജ: ഗവണ്‍മെന്റിന്റെ അതിഥിയായി യു എ ഇയിലെത്തിയ കാരന്തൂര്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ഷാര്‍ജ ഇസ്‌ലാമിക് ഫോറം ആദരിച്ചു. ഇസ്‌ലാമിക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫോറം ഡയറക്ടര്‍ ഡോ. മാജിദ് അബ്ദുല്ല ബു ശുലൈബി ബഹുമതി പത്രം സമ്മാനിച്ചു.

ഇസ്‌ലാമിക ലോകത്ത് മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ഡോ. മാജിദ് അഭിപ്രായപ്പെട്ടു. പ്രബോധന രംഗത്ത് മര്‍കസും ഇസ്‌ലാമിക് ഫോറവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ജാമിഅ മര്‍കസിന്റെ സഹകരണം അതിനുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സഹിഷ്ണുതയുടെ മൂല്യങ്ങള്‍, അര്‍ഥങ്ങള്‍” എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. ടി വി ചാനലില്‍ ഉറുദുവിലുള്ള ചര്‍ച്ച വരുംദിവസങ്ങളില്‍ ഖണ്ഡശ്ശയായി സംപ്രേഷണം ചെയ്യും.

ചടങ്ങില്‍ ഇസ്‌ലാമിക് ഫോറം ഗവേഷണ വിഭാഗം മേധാവി മുഹമ്മദ് മെഹ്‌റാന്‍ മുസ്തഫ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലം സംബന്ധിച്ചു.