Connect with us

Gulf

യു എ ഇയുടെ ആദ്യ ആണവ നിലയം പൂര്‍ത്തിയായി

Published

|

Last Updated

ബറകയിലെ ആണവ നിലയം പ്രവര്‍ത്തനസജ്ജമായതിന്റെ സന്തോഷ ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് ഇന്‍ തുടങ്ങിയവര്‍

അബുദാബി: ഒമ്പത് വര്‍ഷത്തെ നിര്‍മാണത്തിന് ശേഷം യു എ ഇയുടെ ആദ്യ ആണവ നിലയത്തിന്റെ ഒന്നാം ഘട്ടം അബുദാബി അല്‍ ബറകയില്‍ പൂര്‍ത്തിയായി. ഇന്നലെ നിര്‍മാണം പൂര്‍ത്തിയായ ആണവ നിലയം അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് ഇന്‍ എന്നിവര്‍ ചേര്‍ന്ന് തുറന്ന് കൊടുത്തു. യു എ ഇയും കൊറിയയും അതിസൂക്ഷ്മമായ കാഴ്ചപ്പാടുകളും അസാധാരണമായ മാതൃകാ ബന്ധവുമുള്ള രാജ്യങ്ങളാണെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഉയര്‍ന്ന താല്‍പര്യങ്ങള്‍ക്കായി ഉല്‍പാദന പങ്കാളിത്തം ഇരു രാജ്യങ്ങളുടേയും ഇടയിലുണ്ട്.

കൂടുതല്‍ ശക്തമാവുന്നതിന് യു എ ഇ ആവശ്യമായ നടപടി സീകരിക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ദക്ഷിണ കൊറിയയുമായുള്ള ഉഭയകക്ഷി കരാറിന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ നന്ദി അറിയിച്ചതായി ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. യു എ ഇയുടെ ആദ്യത്തെ ആണവ നിലയം അബുദാബി അല്‍ ബറകയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച ദക്ഷിണ കൊറിയക്കും കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെയ്ഇനും എല്ലാ നന്ദിയും ഉണ്ടാകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.