പന്തുചുരണ്ടല്‍ വിവാദം: വാര്‍ണര്‍ക്കെതിരെ മുതിര്‍ന്ന താരങ്ങള്‍

Posted on: March 27, 2018 8:21 pm | Last updated: March 27, 2018 at 8:21 pm

പോര്‍ട്ട് എലിസബത്ത്: കളിക്കിടെ പന്ത് ചുരണ്ടിയ വിവാദത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അസ്വാരസ്യം. വാര്‍ണറിനും സ്റ്റീവ് സ്മിത്തിനുമെതിരെ മുതിര്‍ന്ന താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡുമാണ് രംഗത്തെത്തിയത്. പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതു മാത്രമായിരുന്നെന്നും തങ്ങളെ വിവാദത്തിലേക്ക് സ്മിത്ത് വലിച്ചിഴക്കുകയായിരുന്നെന്ന് പേസ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും ആരോപിച്ചു. വാര്‍ണറിനൊപ്പം ഇനി കളിക്കില്ലെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു.

ഇതിനിടെ ഓസീസ് ടീമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് വാര്‍ണര്‍ പിന്‍മാറുകയും ചെയ്തിട്ടുണ്ട്.