Connect with us

Kerala

ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ബസുകളില്‍ യാത്രക്കാരെ നിര്‍ത്തരുത്: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കെ എസ് ആര്‍ ടി സിക്ക് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ലക്ഷ്വറി ബസുകളില്‍ ഇനി യാത്രക്കാരെ നിര്‍ത്തരുതെന്ന് കോടതി ഉത്തരവിട്ടു. ഗരുഡ മഹാരാജ, മിന്നല്‍, ഡീലക്‌സ്, എക്‌സ്പ്രസ്സ് എന്നിവ കൂടാതെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഉത്തരവ് ബാധകമാക്കിയത് കെ എസ് ആര്‍ ടി സിയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കും.

പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമേഴ്‌സ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് നടപടി. അതിവേഗ ബസുകളില്‍ സീറ്റുകള്‍ക്ക് അനുസരിച്ചേ ഇനി ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂവെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പ്രസ്താവിച്ചു.

ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ബസുകളില്‍ യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ അവകാശമുണ്ട്. സാധാരണ ബസുകളിലെ അനിയന്ത്രിത തിരക്കില്‍ നിന്ന് ഒഴിവാകാനാണ് കൂടുതല്‍ പണം നല്‍കി യാത്രക്കാര്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ലക്ഷ്വറി ബസുകളെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ അര്‍ഹതയുണ്ട്. സീറ്റുകള്‍ നിറഞ്ഞ് കഴിഞ്ഞാലും ടിക്കറ്റെടുത്ത് യാത്രക്കാരെ കൊണ്ടുപോകുന്നത് വിവേചനപരമാണ്. ഒരേ തുക നല്‍കിയ ശേഷമാണ് ചിലര്‍ക്ക് സീറ്റ് ലഭിക്കാതിരിക്കുന്നത്. ബസില്‍ കൊള്ളാത്ത യാത്രികരെ നിര്‍ത്തിക്കൊണ്ടുപോകരുതെന്ന് മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് കെ എസ് ആര്‍ ടി സിക്ക് ബാധകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest