Connect with us

Ongoing News

അവസാന മിനിറ്റിലെ ഗോളില്‍ ബംഗാളിനെ തകര്‍ത്ത് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാര്‍

Published

|

Last Updated

കൊല്‍ക്കത്ത: ആതിഥേയരായ പശ്ചിമ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നു കേരളം സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് ചാംപ്യന്മാരായി. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന കേരളം തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങവെ രാഹുല്‍ നേടിയ വിജയഗോളിലാണ് കേരളം പശ്ചിമ ബംഗാളിനെ മറികടന്നത്.

ഇടതു വിങ്ങില്‍ നിന്ന് ജിതിന്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. ഇതോടെ ഗ്രൂപ്പിലെ നാലു മത്സരങ്ങളും ജയിച്ച കേരളം 12 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. കേരളത്തോടു മാത്രം പരാജയപ്പെട്ട ബംഗാള്‍ ഒന്‍പതു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായും സെമിയിലെത്തി. ഇരു ടീമുകളും നേരത്തെ തന്നെ സെമിഫൈനല്‍ ഉറപ്പിച്ചിരുന്നതിനാല്‍ ഇന്നത്തെ മത്സരം ഗ്രൂപ്പ് ചാംപ്യന്മാരെ കണ്ടെത്തുന്നതിനായി മാത്രമുള്ളതായിരുന്നു.

കേരളവും ബംഗാളും ആദ്യ മൂന്നു മത്സരങ്ങളില്‍ വിജയിച്ചിരുന്നതിനാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേടാന്‍ ഈ മത്സരം നിര്‍ണായകമായിരുന്നു. നാല് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ കേരളം 12 പോയിന്റുമായാണ് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായത്. രണ്ടാമതുള്ള ബംഗാളിന് ഒമ്പത് പോയിന്റാണുള്ളത്.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ മണിപ്പൂരിനെ ഗോളില്‍ മുക്കി മഹാരാഷ്ട്ര അവസാന മത്സരം ഗംഭീരമാക്കി. ഇരു ടീമുകളും നേരത്തെ തന്നെ സെമിഫൈനല്‍ കാണാതെ പുറത്തായതിനാല്‍ മത്സര ഫലം പ്രത്യേകിച്ച് പ്രയോജനമില്ലാത്തതായിരുന്നു.

ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും (51) രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയും(60) കേരളം തോല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി സെമി ഉറപ്പിക്കുകയും ചെയ്തു.