Connect with us

Sports

ഇന്ത്യ-കിര്‍ഗിസ്ഥാന്‍ മത്സരം ഇന്ന്

Published

|

Last Updated

ബിഷ്‌കെക്: 2019 ഏഷ്യന്‍ കപ്പ് ക്വാളിഫയിംഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാന്‍ റിപബ്ലിക്കിനെനേരിടും.
പരാജയമറിയാതെ പതിമൂന്ന് മത്സരങ്ങളുടെ റെക്കോര്‍ഡില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീം ഇതിനകം 2019 ഏഷ്യന്‍ കപ്പ് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍, കിര്‍ഗിസ്ഥാനെതിരെ അലസമായൊരു സമീപനം ഉണ്ടാകില്ലെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രീ മാച്ച് പ്രസ് മീറ്റില്‍ വ്യക്തമാക്കി.

 

 

ഞങ്ങള്‍ തോല്‍ക്കാനല്ല ഇവിടെ എത്തിയിരിക്കുന്നത്. 2019 ല്‍ യു എ ഇയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത നേടുകയായിരുന്നു ലക്ഷ്യം.

അത് നിറവേറ്റി. അടുത്തത് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പാണ്. ഇനിയുള്ള ഓരോ മത്സരവും ഏറ്റവും മികച്ച അനുഭവമാക്കാനാണ് ശ്രമിക്കുക – കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കിര്‍ഗിസ്ഥാനുമായി ഇന്ത്യ അവസാനം കളിച്ചത് ബെംഗളുരുവിലാണ്. സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യക്കായിരുന്നു ജയം.

ബിഷ്‌കെകിലെ തണുത്ത കാലാവസ്ഥ തിരിച്ചടിയാകില്ലെന്നാണ് കോച്ചിന്റെ വിശ്വാസം. കാലാവസ്ഥക്ക് വലിയ റോളില്ലെന്നാണ് കോണ്‍സ്റ്റന്റൈന്റെ അഭിപ്രായം.

ഗോള്‍ കീപ്പര്‍ കുര്‍പ്രീത് സിംഗ് സന്ധുവാണ് പ്രസ് മീറ്റില്‍ കോച്ചിനൊപ്പം പങ്കെടുത്തത്.
ടീമിന് യാതൊരു സമ്മര്‍ദവുമില്ല. കിര്‍ഗിസ്ഥാന്‍ ഏറ്റവും മികച്ച നിരയാണ്. അടുത്തിടെ മ്യാന്‍മറിനെ തോല്‍പ്പിച്ച കിര്‍ഗിസ്ഥാന്‍ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

എതിരാളി എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. ഇന്ത്യന്‍ ടീമിന് യാതൊരു സമ്മര്‍ദവുമില്ല – ഗോളി പുര്‍പ്രീത് പറഞ്ഠു.
ബെംഗളുരുവിലെ ആദ്യ പാദത്തില്‍ സുനില്‍ ഛേത്രിയുടെ വിശ്വോത്തര ഗോളിലാണ് കിര്‍ഗിസ്ഥാന്‍ വീണത്. ആ ഓര്‍മകള്‍ അയവിറക്കിയ യുഗെന്‍സന്‍ ലിംഗ്‌ദോ ടീം ജയിക്കും എന്ന് ഉറപ്പിച്ച് പറയുന്നു.

Latest