Connect with us

Kerala

നക്ഷത്ര ആമകളുമായി നാല് പേര്‍ പിടിയില്‍

Published

|

Last Updated

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത നക്ഷത്ര ആമ. ഇന്‍സെറ്റില്‍ നക്ഷത്ര ആമകളുമായി പിടിയിലായ ബെന്‍സന്‍, വിജീഷ്, അനില്‍കുമാര്‍, അരുണ്‍

തൃശൂര്‍: വില്‍ക്കാനായി കൊണ്ടുവന്ന നക്ഷത്ര ആമകളുമായി നാല് പേരെ തൃശൂര്‍ ഫോറസ്റ്റ് ഫഌയിംഗ് സ്‌ക്വാഡ് പിടികൂടി. ആലുവ വാപ്പാലകടവില്‍ അരുണ്‍ (34), കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി പുത്തന്‍പുരയില്‍ അനില്‍കുമാര്‍ (28), തൃശൂര്‍ മുകുന്ദപുരം കൊച്ചുകടവ് സ്വദേശി താഴത്തുപുറത്ത് വീട്ടില്‍ വിജീഷ് (39), എറണാകുളം തുരുത്തിപുറം തിരുമ്മാശ്ശേരി വീട്ടില്‍ ബെന്‍സന്‍ (28) എന്നിവരെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മാള അന്നമനടയില്‍ വെച്ച് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇടനിലക്കാരാണ് പിടിയിലായവര്‍. എട്ട് ലക്ഷം പ്രതിഫലത്തിനാണ് ഇവര്‍ കച്ചവടത്തിനിറങ്ങിയത്. വാങ്ങാനുള്ളവര്‍ അന്നമനടയില്‍ എത്തുമെന്നാണ് ഇവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം. രണ്ട് വലിയ ആമകളെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്ത് ഇതിന് കോടികളുടെ മോഹവിലയാണ്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ടി രതീഷ്, കെ പി ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി എം ഷിറാസ്, ഇ പി പ്രതീഷ്, വി പി പ്രിജീഷ്, ടി യു രാജ്കുമാര്‍, കെ വി ജിതേഷ് ലൈല്‍, ഫ്രാങ്കോ ബേബി, വി വി ഷിജു, സി പി സജീവ്കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.