ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഏപ്രില്‍ മുതല്‍ വിതരണം ചെയ്യും: ധനമന്ത്രി

Posted on: March 27, 2018 6:05 am | Last updated: March 26, 2018 at 11:52 pm
SHARE

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ ഏപ്രില്‍ മുതല്‍ കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ ധനവിനിയോഗ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്ഷേമ പെന്‍ഷനുകള്‍ മുടക്കം കൂടാതെ അര്‍ഹരുടെ കൈകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടു തന്നെ നാല് മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ വിതരണം ശചയ്യാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ കണ്ടെത്താന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് പഠനം. നടത്തും. പക്ഷേ സെന്‍സസ് മാതൃകയിലുള്ള സര്‍വേ ആയിരിക്കില്ല. പത്ത് പഞ്ചായത്തുകളില്‍ സാമ്പിള്‍ പഠനം നടത്തി അര്‍ഹര്‍ കടന്നുകൂടിയതെങ്ങനെയെന്ന് കണ്ടെത്തും. പിന്നീടാകും അനര്‍ഹരെ ഒഴിവാക്കുകയെന്നും മന്ത്രി പറഞ്ഞു. ഭൂനികുതി വര്‍ധിപ്പിച്ചതുവഴി കിട്ടുന്ന തുകയാകും ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശികയായി നല്‍കുക. എല്‍ ഐ സി ഏജന്റുമാരുടെ ക്ഷേമനിധി സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു.

കേന്ദ്രാവിഷ്‌കൃത ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ പദ്ധതി തയ്യാറാക്കാനുള്ള പ്രത്യേക സെല്‍ ധനവകുപ്പില്‍ രൂപവത്കരിക്കുമെന്ന് മന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ധനവിനിയോഗ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കിഫ്ബിയില്‍ കുടുതല്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാനുള്ള നടപടിയിലാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here