വൈസനിയം ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കം

Posted on: March 27, 2018 6:04 am | Last updated: March 26, 2018 at 11:50 pm
SHARE
പാലക്കാട് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പ്രാസ്ഥാനിക സാരഥികള്‍ക്കായി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കമായി. കാസര്‍കോട്, പാലക്കാട് ജില്ലാ സാരഥി സംഗമങ്ങളാണ് സ്വലാത്ത് നഗറില്‍ നടന്നത്.

പാലക്കാട് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

പ്രാസ്ഥാനിക രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിനും കാലാനുസൃതമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ മഅ്ദിന്‍ അക്കാദമിക് ഡയറക്ടറും പ്രശസ്ത ട്രെയിനറുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഏപ്രില്‍- മെയ് മാസങ്ങളിലായി പൂര്‍ത്തീകരിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സാരഥികള്‍ക്ക് പ്രത്യേക സംഗമങ്ങളൊരുക്കും. വയനാട് ജില്ലാ സാരഥികള്‍ക്കുള്ള സംഗമം മെയ് മൂന്നിന് മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും.

കാസര്‍കോട് ജില്ലാ സംഗമത്തില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കന്തല്‍ സൂപ്പി മദനി, ബി എസ് അബ്ദുല്ലക്കുട്ടി ഫൈസി തുടങ്ങിയവരും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, യു എ മുബാറക് സഖാഫി, കെ ഉമര്‍ മദനി, ജാബിര്‍ സഖാഫി, ഇ വി അബ്ദുര്‍റഹ്മാന്‍ ഹാജി, സുലൈമാന്‍ ചുണ്ടമ്പറ്റ തുടങ്ങിയവര്‍ പാലക്കാട് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റിലും സംബന്ധിച്ചു.