ലോകത്തിലെ ഏറ്റവും വലിയ കുട അബുദാബി കോര്‍ണിഷില്‍

Posted on: March 26, 2018 8:37 pm | Last updated: March 26, 2018 at 8:37 pm

അബുദാബി: അബുദാബി കോര്‍ണിഷില്‍ ഒരുക്കിയ കുട ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി. ഖലീഫ ശാക്തീകരണ പരിപാടിയുടെ ഭാഗമാണ് കുട ഒരുക്കിയത്.

22.90 മീറ്ററുള്ള ചൈനയിലെ കുടയാണ് നിലവില്‍ റെക്കോഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുള്ളത്, അതിനെ മറികടന്ന് 24.45 മീറ്റര്‍ ഉയരത്തിലാണ് കോര്‍ണിഷിലെ കുട ഒരുക്കിയിട്ടുള്ളത്.