സാംസംഗ്, ആപ്പിള്‍ പേയിലൂടെ ടാക്‌സി നിരക്ക് നല്‍കാം

Posted on: March 26, 2018 8:36 pm | Last updated: March 26, 2018 at 8:36 pm

ദുബൈ: സ്മാര്‍ട് ഫോണുകളിലെ സാംസംഗ് പേ, ആപ്പിള്‍ പേ ആപ്ലിക്കേഷനിലൂടെ ദുബൈയില്‍ ടാക്‌സി നിരക്ക് ഒടുക്കാന്‍ സൗകര്യം.
നെറ്റ്‌വര്‍ക് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി-ആര്‍ ടി എയാണ് പണമടക്കാന്‍ സ്മാര്‍ട് സൗകര്യമൊരുക്കിയിരിക്കുന്നത്. ദുബൈ ഭരണകൂടത്തിന്റെ ‘സ്മാര്‍ട് സിറ്റി’ ഇനീഷ്യേറ്റീവീന്റെ ഭാഗമായാണ് പുതിയ സൗകര്യം.

ലളിതമായ രീതിയില്‍ ടാക്‌സി നിരക്ക് നല്‍കുന്നതിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവുമാണ് സ്മാര്‍ട് സേവനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി ഇ ഒ അഹ്മദ് ഹാശിം ബഹ്‌റൂസിയാന്‍ പറഞ്ഞു.
8,000ത്തിലധികം ടാക്‌സികളില്‍ ഇപ്പോള്‍ പി ഒ എസ് (പോയിന്റ് ഓഫ് സെയില്‍) ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട്. സേവനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.