വയല്‍കിളികള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുമോ? സൂചന നല്‍കി സുരേഷിന്റെ പോസ്റ്റ്

Posted on: March 26, 2018 5:08 pm | Last updated: March 26, 2018 at 5:08 pm
SHARE

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വയല്‍കിളികള്‍ സമരനേതാവിന്റെ ഫേസ്ബുക് പോസ്റ്റ്. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂരിന്റെ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.

എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്നാണ് പോസ്റ്റില്‍ പറയുന്നത്. വയല്‍കിളികള്‍ കീഴാറ്റൂരിലേക്ക് നീങ്ങുന്നതിന്റെ സൂചനായി ഇത് വിലയിരുത്തപ്പെടുന്നു.