ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ റിയാദില്‍ ഒരു ഈജിപ്തുകാരന്‍ കൊല്ലപ്പെട്ടു: സഊദി

Posted on: March 26, 2018 2:37 pm | Last updated: March 26, 2018 at 2:47 pm
SHARE

റിയാദ്: യെമനിലെ ഹൂത്തി വിമതര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊടുത്തുവിട്ട നിരവധി ബാലസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ സൈന്യം തകര്‍ത്തതായി സഊദി. ഹൂത്തികളുടെ ഏഴ് മിസൈലുകള്‍ തകര്‍ത്തുവെന്നും ഇതില്‍ മൂന്നെണ്ണം റിയാദിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്നും സഊദി നേത്യത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഒരു ഈജിപ്തുകാരന്‍ കൊല്ലപ്പെട്ടുവെന്നും കേണല്‍ തുര്‍കി അല്‍ മലികി പറഞ്ഞു.

യെമനില്‍ സഊദി സൈന്യം ഹൂത്തികള്‍ക്കെതിരെ സൈനിക നടപടി തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായാണ് റിയാദില്‍ ഒരാള്‍ ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

അതേ സമയം വിമതര്‍ സഊദിയിലെ അബാ,ജിസാന്‍,നജ്രാന്‍ എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്തതായി ഹൂത്തി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യെമന്‍ നഗരങ്ങളില്‍ സഊദി ആക്രമണം നടത്തുന്നതിന് പ്രതികാരമായാണ് ആക്രമണമെന്ന് ഹൂത്തി വക്താവ് മുഹമ്മദ് അല്‍ ബുകൈതി അല്‍ ജസീറയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here