മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പിഴ

Posted on: March 26, 2018 12:51 pm | Last updated: March 26, 2018 at 5:03 pm
SHARE

മുംബൈ: അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്നും ബേങ്കുകള്‍ പിഴയീടാക്കും. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണ സൈ്വപ് ചെയ്യുമ്പോഴും 17 മുതല്‍ 25 രൂപവരെയാണ് ഈടാക്കുക. ഈ തുകക്ക് ജി എസ് ടിയും ബാധകമാകും.

എസ് ബി ഐ 17 രൂപ ഈടാക്കുമ്പോള്‍ പുതുതലമുറ ബേങ്കുകളായ എച്ച് ഡി എഫ് സിയും ഐ സി ഐ സി ഐയും 25 രൂപ വീതം ഈടാക്കും. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയിലാണിതെന്നും എന്നാല്‍ കുറഞ്ഞ പിഴയാണ് ഡെബിറ്റ് കാര്‍ഡിന് ഈടാക്കുന്നതെന്നുമാണ് ബേങ്കുകളുടെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here