പോലീസ് അതിക്രമം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

Posted on: March 26, 2018 11:48 am | Last updated: March 26, 2018 at 2:47 pm

തിരുവനന്തപുരം:സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. തിരുവഞ്ചൂര്‍ രാധാക്യഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

പോലീസിന്റെ കിരാത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സമീപ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഉദാഹരിച്ച് തിരുവഞ്ചൂര്‍ പറഞ്ഞു.

അതേ സമയം സംസ്ഥാനത്തെ ക്രമസമാധാന നില ത്യപ്തികരമാണെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രതിപക്ഷം പെരുപ്പിച്ചു കാട്ടുകയാണെന്നും എന്നാല്‍ അതിക്രമം കാണിക്കുന്നവരെ പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു