Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: പെട്രോള്‍ പമ്പുകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുകള്‍ നടത്തുന്ന പണിമുടക്ക് സമരം തുടങ്ങി. അക്രമങ്ങള്‍ക്കെതിരെ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ആണ് ഏഴ് മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് സമരം. സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും സമരത്തിന്റെ ഭാഗമായി അടച്ചിടുമെന്ന് അസോസിയേഷന്‍ പറഞ്ഞു. അതേ സമയം കണ്ണൂര്‍ ജില്ലയെ സമരത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Latest