Connect with us

Sports

സൂപ്പര്‍ കപ്പിന് ക്യാപ്റ്റനില്ല

Published

|

Last Updated

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിക്ക് സൂപ്പര്‍ കപ്പില്‍ ക്യാപ്റ്റനും സെന്‍ട്രല്‍ ഡിഫന്‍ഡറുമായ ഹെന്റിക്വെ സെറെനോയുടെ സേവനം ലഭ്യമാകില്ല. മെയ് മാസം വരെ കരാറുണ്ടെങ്കിലും ഇന്ത്യയിലേക്ക് സൂപ്പര്‍ കപ്പിനായി വരാന്‍ സെറെനോക്ക് താത്പര്യമില്ലത്രെ. ദീര്‍ഘകാലമായി കുടുംബവുമായി അകന്നു കഴിയുകയാണ് സെറെനോ. അതുകൊണ്ടാണ്, ഐ എസ് എല്ലിന് ശേഷം മടങ്ങിയ താരം കുറച്ച് മത്സരങ്ങള്‍ മാത്രമുള്ള സൂപ്പര്‍ കപ്പിനായി തിരിച്ചു വരാത്തത്. അടുത്ത സീസണില്‍ ചെന്നൈയിന്‍ എഫ് സിക്കായി കളിക്കുന്നത് സംബന്ധിച്ച് സെറെനോയുമായി കരാര്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ക്ലബ്ബ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ക്യാപ്റ്റന്‍ മാത്രമല്ല, മിഡ്ഫീല്‍ഡര്‍ റെനെ മിഹെലിച്, റൈറ്റ് ബാക്ക് ഇനിഗോ കാല്‍ഡറോണ്‍, വിംഗര്‍ ഗ്രിഗറി നെല്‍സന്‍ എന്നിവരും സൂപ്പര്‍ കപ്പിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ എസ് എല്ലി ല്‍ കളിക്കാന്‍ എട്ട് വിദേശികളെ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ അഞ്ച് പേരെ കളത്തിലിറക്കാം. എന്നാല്‍, സൂപ്പര്‍ കപ്പില്‍ ആറ് വിദേശികളെയാണ് രജിസ്റ്റര്‍ ചെയ്യാനാവുക. ഡിഫന്‍ഡര്‍ മെല്‍സന്‍ ആല്‍വസ്, ഫോര്‍വേഡ് ജൂഡ് നുവോറോ, മിഡ്ഫീല്‍ഡര്‍മാരായ റാഫേല്‍ അഗസ്റ്റോ, ജെയിം ഗാവിലാന്‍ എന്നിവരെ മാത്രമാണ് ചെന്നൈയിന്‍ രജിസ്റ്റര്‍ ചെയ്തത്.

Latest