കീഴാറ്റൂരില്‍ സമരം ചെയ്യുന്നത്‌ വേറെ ജോലിയൊന്നുമില്ലാത്ത കോണ്‍ഗ്രസുകാര്‍: മന്ത്രി സുധാകരന്‍

Posted on: March 25, 2018 10:07 pm | Last updated: March 26, 2018 at 9:06 am
SHARE

കൊച്ചി: കീഴാറ്റൂരിലെ സമരക്കാരുമായി ചര്‍ച്ചക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സൂധാകരന്‍. പരിഹാരം പറയേണ്ടത് സമരക്കാരാണ്. അവര്‍ക്ക് അതിന് കഴിയുന്നില്ല. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത്‌ വേറെ ജോലിയൊന്നുമില്ലാത്ത കോണ്‍ഗ്രസുകാരാണ്. സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളില്‍ സമരം നടക്കുന്നുണ്ട്. ഇതിനോടു താന്‍ പ്രതികരിക്കേണ്ട ആവശ്യമില്ല.

ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. കീഴാറ്റൂരില്‍ പ്രശ്‌നങ്ങളില്ല. സര്‍ക്കാരിനെതിരായ സമരത്തില്‍ ബിജപിക്കാരുമുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്ന് വ്യക്തമാക്കണം. വയല്‍ക്കിളികളെ പിന്തുണച്ചെത്തിയ സുധീരന്‍ സമയം കളയരുതെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here