കര്‍ണാടകയില്‍ ഏഴ് ജനതാദള്‍ (എസ്) എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted on: March 25, 2018 9:52 pm | Last updated: March 26, 2018 at 5:28 pm

ബെംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച ഏഴ് ജനതാദള്‍ (എസ്) എംഎല്‍എ മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മൈസൂരില്‍ നടന്ന ജനാശീര്‍വാദ യാത്രയില്‍ വെച്ച് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണാടക പിസിസി പ്രസിഡന്റ് ജി പരമേശ്വരയ്യയും ചടങ്ങില്‍ പങ്കെടുത്തു.

2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിന് എംഎല്‍എ മാര്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ നിയമസഭാംഗത്വം രാജിവെച്ചത്.

ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയുടെ ഏകാധിപത്യ പ്രവണതയെ തുടര്‍ന്നാണ് ഇവര്‍ പാര്‍ട്ടിവിട്ടത്.