കമ്പ്യൂട്ടറില്‍ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കാം?

Posted on: March 25, 2018 8:38 pm | Last updated: March 25, 2018 at 8:44 pm
SHARE

ഒന്നര ബില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ദിനേനെ 60 ദശലക്ഷം മെസേജുകളാണ് വാട്‌സ്ആപ് വഴി അയക്കപ്പെടുന്നത്. 2014ല്‍ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കിയത് മുതലാണ് വാട്‌സ്ആപ്പ് മുഖേനെ കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള നീക്കങ്ങള്‍ കമ്പനി തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് 2015ല്‍ വാട്‌സ്ആപ്പ് വെബ് വേര്‍ഷന്‍ കമ്പനി ആരംഭിച്ചത്. വെബ് ബ്രൗസര്‍ മുഖേനെ മൊബൈലിലെ വാട്‌സ്ആപ്പ് അക്കൗണ്ട് അതേസമയം കമ്പ്യൂട്ടറിലും ലഭ്യമാക്കുന്ന രീതിയാണിത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ സൗകര്യമായിരുന്നു ഈ സംവിധാനം.

നമ്മില്‍ പലരും രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാണെന്നത് നമുക്കറിയാമല്ലോ. ഇതുപോലെ ഡെസ്‌ക്ടോപ്പിലും ഒരേ സമയം രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഒരു സിംപിള്‍ ട്രിക്കിലൂടെയാണ് വാട്‌സ്ആപ്പിന്റെ ഈ സൗകര്യം കമ്പ്യൂട്ടറുകളിലും ലഭ്യമാക്കുന്നത്.

കമ്പ്യൂട്ടറില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടറിലും വാട്‌സ്ആപ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിലും ഒരേ സമയം ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണമല്ലോ. ബ്രൗസറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനും ആയിരിക്കണം വാട്‌സ്ആപ്പ് വെബിന് വേണ്ടി ഉപയോഗിക്കോണ്ടത്.

ആദ്യം കമ്പ്യൂട്ടറില്‍ http://web.whatsapp.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക. ശേഷം സ്‌ക്രീനില്‍ തെളിഞ്ഞ ക്യൂ ആര്‍ കോഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച സ്‌കാന്‍ ചെയ്ത് സാധാരണപോലെ വാട്‌സ്ആപ്പ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം.

ഇതേ ബ്രൗസറില്‍ രണ്ടാമതൊരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ആദ്യം ബ്രൗസറില്‍ പുതിയ ഒരു ടാബ് ഓപ്പണ്‍ ചെയ്ത് http://dyn.web.whatsapp.com എന്ന വെബ്‌സൈറ്റ് തുറക്കുക. നേരത്തെ വന്നതുപോലെയുള്ള ക്യൂ ആര്‍ കോഡ് സ്‌ക്രീനില്‍ തെളിഞ്ഞാല്‍ സ്മാര്‍ട്ട് ഫോണിലെ രണ്ടാമത്തെ അക്കൗണ്ട് മുഖേനെ സ്‌കാന്‍ ചെയ്യുക. അതോടെ രണ്ടാമത്തെ വാട്ട്‌സ് ആപ്പ് അക്കൗണ്ടും അതേ ബ്രൗസറില്‍ അതേ സമയം ഉപയോഗിക്കാനാകും.