സോമാലിയന്‍ പാര്‍ലിമെന്റിന് മുന്നില്‍ സഫോടനം; രണ്ട് മരണം

Posted on: March 25, 2018 8:30 pm | Last updated: March 25, 2018 at 8:30 pm
SHARE

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നില്‍ കാര്‍ബോംബ് ആക്രമണം. രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംശയം തോന്നിയ വാഹനം പരിശോധനക്കായി സുരക്ഷാ ചെക്ക് പോസ്റ്റില്‍ തടഞ്ഞപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കാറുകളും ഇരുചക്രവാഹനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നതായി റോയിട്ടെഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട ്‌ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മൂന്ന് ദിവസം മുമ്പ് മൊഗാദിഷുവിലെ ഒരു ഹോട്ടലിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ശബാബ് തീവ്രവാദ ഗ്രൂപ്പാണ് മൊഗാദിഷുവിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here