Connect with us

Health

ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

പ്രമേഹ രോഗികള്‍ക്കിടയില്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ശരീരത്തില്‍ കുറയുമ്പോഴാണ് ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കേണ്ടിവരുന്നത്. പ്രമേഹ രോഗ നിയന്ത്രണത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇന്‍സുലിന്‍ കുത്തിവെപ്പ്. എല്ലാതരം പ്രമേഹ രോഗികളിലും എല്ലായ്‌പോഴും ഫലപ്രദമായ ചികിത്സാരീതിയാണിത്.

ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

  • യു-40 കുപ്പിയില്‍ നിന്ന് യു-40 സിറിഞ്ചും യു-100 കുപ്പിയില്‍ നിന്ന് യു-100 സിറിഞ്ചും ഉപയോഗിച്ച് മാത്രം മരുന്ന് എടുക്കുക.
  • ഇന്‍സുലിന്‍ കുപ്പി ഒരിക്കലും കുലുക്കരുത്. ഇത് അതിന്റെ വീര്യം കുറയ്ക്കും. അതിനാല്‍ കൈകള്‍ വൃത്തിയായി കഴുകിയ ശേഷം കുപ്പി സാവധാനം കൈവെള്ളയില്‍ പത്ത് പ്രാവശ്യം ഉരുട്ടുക
  • ഇന്‍സുലിന്‍ കുപ്പിയില്‍ നിന്ന് എടുക്കുകയാണെങ്കില്‍ അതിന്റെ റബ്ബര്‍ ക്യാപ്പില്‍ സ്പിരിറ്റില്‍ മുക്കിയ പഞ്ഞി കൊണ്ട് തുടയ്ക്കണം.
  • മരുന്നിന്റെ അതേ ഡോസില്‍ സിറിഞ്ചില്‍ ആദ്യം വായു വലിച്ചെടുക്കുക. കുപ്പി കുത്തനെ പിടിച്ച് വായു അകത്തേക്ക് കുത്തിവെക്കാം.
  • സിറിഞ്ചിലൂടെ കുപ്പി തിരിച്ചുപിടിച്ച് പതുക്കെ കൃത്യമായ അളവില്‍ ഇന്‍സുലിന്‍ സിറിഞ്ചില്‍ കുത്തിയെടുക്കുക.
  • വായുകുമിളകള്‍ പുറത്തേക്ക് പോകാന്‍ സിറിഞ്ചില്‍ പതുക്കെ തട്ടുക.
  • തുടയുടെ പുറം വശങ്ങള്‍, ഇടുപ്പ്, കൈകളുടെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഇന്‍സുലിന്‍ കുത്തിവെക്കേണ്ടത്.

 

---- facebook comment plugin here -----

Latest