Connect with us

National

രാമനവമി: 'ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍' റാലിയുമായി ബി ജെ പി; ബദല്‍ റാലിയുമായി തൃണമൂലും

Published

|

Last Updated

കൊല്‍ക്കത്ത: രാമനവമി ദിനത്തില്‍ ബഹുജന റാലികളും ഘോഷയാത്രകളും സംഘടിപ്പിച്ച് ബി ജെ പിയും തൃണമൂലും ബംഗാള്‍ തെരുവുകള്‍ കീഴടക്കി. ഹിന്ദുക്കളെ ഒന്നിപ്പിക്കാനെന്ന പ്രമേയവുമായാണ് ബി ജെ പി സംസ്ഥാന കമ്മിറ്റി റാലികള്‍ സംഘടിപ്പിച്ചത്. ഇതോടെ ബദല്‍ റാലികളുമായി തൃണമൂലും രംഗത്തെത്തുകയായിരുന്നു.
ഹൈന്ദവ ആഘോഷങ്ങള്‍ ബി ജെ പിയുടെ കുത്തകയല്ല എന്ന് തെളിയിക്കുന്നതായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലി. ബംഗാളിന്റെ ചരിത്രത്തിലാദ്യമായാണ് തൃണമൂല്‍ രാമനവമി റാലി നടത്തുന്നത്. ബംഗാള്‍ ജനതയെ രാമനവമി ദിനത്തിന്റെ പേരില്‍ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനാണു തങ്ങള്‍ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതെന്ന് തൃണമൂല്‍ വ്യക്തമാക്കി.

ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ആദ്യ ശ്രമമാണു രാമനവമി റാലികളെന്ന് ബി ജെ പി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.

 

Latest