കീഴാറ്റൂരില്‍ വയല്‍കിളികള്‍ക്ക് പിന്തുണയേകി ബഹുജന മാര്‍ച്ച്

Posted on: March 25, 2018 7:29 pm | Last updated: March 25, 2018 at 7:29 pm
SHARE

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ മാര്‍ച്ചിന് വന്‍ ജനപിന്തുണ. ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. കീഴാറ്റൂര്‍ വയലില്‍ സമാപിച്ച മാര്‍ച്ചിന് ശേഷം പൊതുയോഗവും നടന്നു.

സമരസമിതി നേതാവ് നമ്പ്രാണത്ത് ജാനകിയമ്മ പൊതുയോഗം ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട സമര പ്രഖ്യാപനവും അവര്‍ നടത്തി. യോഗത്തില്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന പ്രതിജ്ഞ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുചൊല്ലി. മാര്‍ച്ചില്‍ രാഷ്ട്രീയ നേതാക്കളായ വി എം സുധീരന്‍, പി സി ജോര്‍ജ്, ഗോപാലകൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, ഹരീഷ് വാസുദേവന്‍, സിനിമാ നടനും എം പിയുമായ സുരേഷ് ഗോപി പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here