Connect with us

Kerala

ശ്യാമപ്രസാദ് വധം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: ഐടിഐ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നീര്‍വേലി മംഗലോട്ട് നെല്ലിക്കണ്ടി ഹസീന മന്‍സിലില്‍ എം എന്‍ ഫൈസലിനെയാണ് പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. കൊല്ലപ്പെടുന്ന ദിവസം ശ്യാമപ്രസാദ് ഐടിഐയില്‍ നിന്നും പുറപ്പെട്ട വിവരം മറ്റ് പ്രതികളെ അറിയിച്ചത് ഫൈസലാണെന്ന് പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയിലും ഇയാള്‍ പങ്കാളിയാണെന്നും പോലീസ് പറഞ്ഞു. കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ശ്യാമപ്രസാദ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഒന്ന് മുതല്‍ നാല് വരെ പ്രതികളായ മുഴക്കുന്ന് പാറക്കണ്ടത്തെ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (35), മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലി സമീറ മന്‍സിലില്‍ സമീര്‍(25), കീഴല്ലൂര്‍ പാലയോടിലെ മുഹമ്മദ് ഷാഹിം(39) എന്നിവരെ വയനാട്, തലപ്പുഴയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest