സന്തോഷ് ട്രോഫി: മഹാരാഷ്ട്രയെ തകര്‍ത്ത് കേരളം സെമിയില്‍

Posted on: March 25, 2018 5:16 pm | Last updated: March 25, 2018 at 9:55 pm

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്നാം ജയം നേടി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളത്തിന്റെ കുതിപ്പ്. ക്യാപ്റ്റന്‍ രാഹുല്‍ രാജ്, ജിതിന്‍, രാഹുല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ചണ്ഡിഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനേയും കേരളം പരാജയപ്പെടുത്തിയിരുന്നു. ചണ്ഡിഗഢിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കും മണിപ്പൂരിനെ മടക്കമില്ലാത്ത ആറ് ഗോളുകള്‍ക്കുമാണ് കേരളം തകര്‍ത്തത്. മൂന്ന് മത്സരങ്ങളില്‍ ഒറ്റ ഗോള്‍ പോലും വഴങ്ങാതെ കുതിക്കുന്ന കേരളം 14 ഗോളുകളാണ് എതിരാളികളുടെ വലയില്‍ നിറച്ചത്.